Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interest Rates

നി​ക്ഷേ​പ പ​ലി​ശനി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്

കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള എ​​​​ഫ്സി​​​​എ​​​​ൻ​​​​ആ​​​​ർ (ബി) - ​​​​ഫോ​​​​റി​​​​ൻ ക​​​​റ​​​​ൻ​​​​സി നോ​​​​ൺ-​​​​റ​​​​സി​​​​ഡ​​​​ന്‍റ് (ബാ​​​​ങ്ക്) യു​​​​എ​​​​സ് ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു.

പു​​​​തു​​​​ക്കി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 6.50 ശ​​​​ത​​​​മാ​​​​നം ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് ല​​​​ഭി​​​​ക്കും.

മൂ​​​​ന്നു മു​​​​ത​​​​ൽ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള പു​​​​തി​​​​യ എ​​​​ഫ്സി​​​​എ​​​​ൻ​​​​ആ​​​​ർ (ബി) ​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (ആ​​​​ർ​​​​ബി​​​​ഐ) അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച യു​​​​എ​​​​സ്ഡി / ഐ​​​​എ​​​​ൻ​​​​ആ​​​​ർ ഫോ​​​​റെ​​​​ക്സ് സ്വാ​​​​പ്പ് സൗ​​​​ക​​​​ര്യ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഈ ​​​​നി​​​​ര​​​​ക്ക് പ​​​​രി​​​​ഷ്ക​​​​ര​​​​ണം.

പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ൾ സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​യി ആ​​​​ർ​​​​ബി​​​​ഐ​​​​യു​​​​മാ​​​​യി കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കും. ഇ​​​​തു വി​​​​ദേ​​​​ശ നാ​​​​ണ​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലെ വ്യ​​​​തി​​​​യാ​​​​നം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്‌​​​ട​​​​സാ​​​​ധ്യ​​​​ത ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള വി​​​​ദേ​​​​ശ ക​​​​റ​​​​ൻ​​​​സി നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​നും ബാ​​​​ങ്കു​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up